ബസ് ചാർജ് വർധന; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകൾ ഗതാഗത മന്ത്രിയെ കണ്ടു

ബസ് ചാർജ് വർധന ഉത്തരവ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ ഗതാഗത മന്ത്രി ആൻറണി രാജുവിനെ കണ്ടു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണമെന്നും അവർ മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മിനിമം ബസ് ചാർജ് 10 രൂപയാക്കായാക്കാനും പിന്നീടുന്ന ഓരോ കിലോമീറ്ററിനും 1 രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ വിദ്യാർഥി കൺസഷൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. കൺസഷൻ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാൻ കമ്മീഷനെ നിയമിക്കും. പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകൾ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവർധന തൊഴിലാളികൾക്ക് ഗുണം ചെയ്യില്ലെന്ന് സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. രാമചന്ദ്രൻ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മിനിമം ചാർജ് പത്ത് രൂപയാക്കാമെന്നാണ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ. കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ബസുടമകൾ മുന്നോട്ട് വെച്ചിരുന്നു.