സിൽവർ ലൈൻ : സർക്കാർ ലാഘവത്തോടെ സമീപിക്കുന്നു; വി മുരളീധരൻ

സിൽവർ ലൈൻ പദ്ധതി ജനങ്ങളെ ആശയത്തിലാഴ്ത്തുന്നെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഒരു മന്ത്രി പറഞ്ഞത് ബഫർ സോൺ ഇല്ല, അത് കഴിഞ്ഞ് സിപിഐഎം പാർട്ടി പറഞ്ഞു ബഫർ സോൺ ഉണ്ട്, അപ്പോൾ മന്ത്രി പറഞ്ഞു പാർട്ടി പറഞ്ഞെങ്കിൽ ബഫർ സോൺ ഉണ്ട് എന്നാണ്. അതുകഴിഞ്ഞ് മുഖ്യമന്ത്രി പറയുന്നു സാമൂഹിക ആഘാത പഠനത്തിൽ നെഗറ്റീവ് ആയിട്ട് റിപ്പോർട്ട് വന്നാലും ഞങ്ങൾ പദ്ധതിയുമായി ഇതേ രീതിയിൽ മുന്നോട്ട് പോകും.ഇതിന്റെ അർത്ഥം പദ്ധതിയെ കുറിച്ച് സർക്കാർ ഗൗരവപരമായിട്ടുള്ള ഒരു ആലോചനയും നടത്താതെയാണ് കെ റെയിൽ പദ്ധതി പ്രഖ്യാപിച്ചതും മുന്നോട്ട് പോകുന്നതുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ വിമർശിച്ചു. ഇത്രയും ബ്രഹത്തായിട്ടുള്ള പദ്ധതി ഒരുലക്ഷത്തിലധികം കോടി രൂപ ചിലവ് വരുന്ന പതിനായിരക്കണക്കിന് ആളുകളുടെ ഭൂമി ഏറ്റെടുക്കൽ വേണ്ടി വരുന്ന ഈ പദ്ധതി ഇത്രയും ലാഘവബുദ്ധിയോട് കൂടി കൈകാര്യം ചെയ്യുന്നതിന് പകരം സർക്കാർ ഗൗരവത്തോടെ കാണണം. സർക്കാർ കൃത്യമായ തീരുമാനത്തിലെത്തണം. സാമ്പത്തിക, പാരിസ്ഥിതിക, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് അടിസ്ഥാനമായിട്ടുള്ള ഘടകങ്ങൾ പരിശോധിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.