പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീ ക്ഷേത്രവും പരിസരവും നവീകരിക്കാൻ ഭക്തന്റെ വക 526 കോടി .ബംഗളുരു ആസ്ഥാനമായ പ്രമുഖ വ്യവസായ സ്ഥാപനമായ ഗണ ശ്രാവൺ ഗ്രൂപ്പാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് സംഭാവന നൽകുന്നത് . കഴിഞ്ഞ വർഷത്തെ നവരാത്രി ഉത്സവ വേളയിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് തുക നല്കാൻ സന്നദ്ധത അറിയിച്ച് ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത് . ഹൈക്കോടതിയുടെ അനുമതി കൂടി ലഭിച്ച ശേഷം നിർമ്മാണം തുടങ്ങാനാണ് ബോർഡ് തീരുമാനം .18 പ്രൊജക്റ്റായി തിരിച്ചാണ് നിർമ്മണം നടക്കുക .