സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തിൽ 14.5 ശതമാനം വളർച്ച

സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തിൽ വളർച്ചയുണ്ടായെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 2022 ജനുവരി-ഫെബ്രുവരി മാസത്തിൽ ശരാശരി 14.5 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നാണ് ധനമന്ത്രി അറിയിച്ചത്. ജിഎസ്ടി വരുമാനത്തിലെ വളർച്ച വീണ്ടെടുപ്പ് ഉണ്ടാകുന്നതിന്റെ സൂചനയാണ് ഇതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ‘പ്രതിസന്ധികൾ അവസാനിച്ചുവെന്നല്ല പറയുന്നത്. കൊവിഡിന്റെ നാലാം തരംഗം ഉണ്ടായേക്കാം. പ്രതിസന്ധികൾ വന്നാലും അവയെ ഒന്നിച്ച് നിന്ന് അതിജീവിക്കാനുള്ള ആത്മവിശ്വാസം കേരളം ആർജിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീഷണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്നും ധനമന്ത്രി പറഞ്ഞു. ഞാൻ ബലത്തിനാളല്ല എന്ന് പറഞ്ഞ് മാറി നിൽക്കരുത്. അങ്ങനെയൊരു നല്ല കാര്യത്തിന് വേണ്ടി ആയിക്കൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.