കെ സുധാകരനെതിരായ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തെരുവ് ഗൂണ്ടയുടെ ഭാഷയിലാണ് ജില്ലാ സെക്രട്ടറി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കെ സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ സമ്മതിക്കില്ലെന്നും വി ഡി സതീശന് തിരിച്ചടിച്ചു.
മയക്കുമരുന്ന് സംഘങ്ങളെ വരെ സ്പോണ്സര് ചെയ്യുന്നത് ഇവരാണ്. ഇതെല്ലാം കൊണ്ടാണ് സിപിഐഎം നേതാവിന് തെരുവ് ഗൂണ്ടയുടെ ഭാഷ വന്നത്. കെപിസിസി പ്രസിഡന്റിനെതിരെ നികൃഷ്ട ജീവി എന്ന ഒരു പ്രയോഗമാണ് സിപിഐഎം ജില്ലാ സെക്രട്ടറി ഉന്നയിച്ചത്. ഈ വാക്ക് ആദ്യമായി സംഭാവന ചെയ്തത് പിണറായി വിജയനാണ്. ഈ പരാമര്‍ശത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നേതൃത്വം എന്തെങ്കിലും നടപടിയെടുക്കാന്‍ തയാറാകുമോ എന്നാണ് തങ്ങള്‍ക്ക് അറിയേണ്ടത്. ഇടുക്കി ജില്ലയിലെ എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ജില്ലാ സെക്രട്ടറിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.