സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. പവന് 1040 രൂപ കൂടി 40,560 രൂപയായി. പവന് 40,000 കടക്കുന്നത് ഇത് ആദ്യമായി. ഗ്രാമിന് 5070 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 800 രൂപ കൂടി 39520 രൂപയിൽ എത്തിയിരുന്നു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് സ്വർണ വില വർദ്ധിക്കാൻ കാരണം. ഇതിനു മുൻപ് കോവിഡ് മഹാമാരിക്കാലത്താണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. പവന് 42,000 രൂപ വരെ എത്തിയ ശേഷമാണ് വില തിരിച്ചിറങ്ങിയത്. കോവിഡിനൊപ്പം ആഗോളതലത്തിൽ നാണ്യപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നത് സ്വർണവില ഇനിയും ഉയരാൻ കാരണമാകും. ഇതിനു പുറമേയാണ് യുദ്ധം വിപണിയിൽ മാറ്റമുണ്ടാക്കിയത്.