വാക്ക് തർക്കത്തിനിടെ സംഘർഷം; പഴയങ്ങാടിയിൽ യുവാവ് കൊല്ലപ്പെട്ടു

വാക്ക് തർക്കത്തേതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. പഴയങ്ങാടി വെങ്ങര ഇ. എം. എസ് മന്ദിരത്തിന് സമീപത്തെ കെ വി വിപിൻ ( 32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപെട്ട് വിപിന്റെ സഹോദരൻ വിനോദ് (38) നെ പഴയങ്ങാടി സി.ഐ.രാജഗോപാലും സംഘവും കസ്റ്റഡിയിൽ എടുത്തു.കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ വിട്ടിൽ വച്ച് ഇവർ തമ്മിൽ വാക്ക് തർക്കവും തുടർന്ന് സംഘർഷവും ഉണ്ടായിരുന്നു. സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ വിപിനിനെ പരിയാരം മെഡിക്കൽ കോളേജിൻ പ്രവേശിപ്പിക്കുകയായിരുന്നു. എങ്കിലും മരിച്ചു. വെങ്ങരയിലെ പുതിയ പുരയിൽ അരവിന്ദാക്ഷന്റെയും പ്രേമയുടെയും മകനാണ് വിപിൻ.