കെ റെയിൽ; ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പദ്ധതികൾ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും വിവാദങ്ങൾ ഉയരുന്നു എന്ന് കരുതി നാടിന് ആവശ്യമായ പദ്ധതി മാറ്റിവക്കാൻ സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പയ്യന്നൂരിൽ സിയാൽ സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‌നാടിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായമാണ് പയ്യന്നൂരിലെ സോളാർ പ്ലാന്റെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങളേറെ ഉയർന്നിട്ടും സിൽവർ ലൈൻ പോലുള്ള പദ്ധതികളിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു . ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ആർക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമർശനം പുതിയ കാലത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ അത് ചെയ്യണം. പദ്ധതി പ്രഖ്യാപിച്ചാൽ സർക്കാർ അതു നടപ്പാക്കും എന്ന് ഉറപ്പുള്ളവരാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.