സി പി ഐ എം നേതാവ് പി ജയരാജന് പിന്തുണയുമായി റെഡ് ആർമി ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്. പി ജയരാജൻ ഇത്തവണ സെക്രട്ടറിയേറ്റിൽ ഇല്ല, പക്ഷെ ജനങ്ങളോടൊപ്പമുണ്ട്. സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം. മൂർച്ചയുള്ള വടിവാളുകൾ തോറ്റ് പിന്മാറിയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു പെരേയുള്ളു സഖാവ് പി ജെ. എന്നാണ് റെഡ് ആർമി ഫേസ്ബുക്ക് പേജിൽ കുറിച്ചത്. സഖാക്കളുടെ വീറും വാശിയും അഹങ്കാരമാണ്, ജനങ്ങളുടെ സ്വന്തം ജയരാജൻ എന്നും പേജിൽ കൂട്ടിച്ചേർത്തു. പാര്‍ട്ടി വിമര്‍ശനം നേരിട്ട ‘കണ്ണൂരിന്‍ താരകമല്ലോ’ എന്ന ഗാനത്തിന്‍റെ വരികള്‍ ചേര്‍ത്താണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പി ജയരാജനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തിൽ വിമർശിച്ചു കൊണ്ടാണ് പോസ്റ്റ്. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷവും പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിട്ടില്ല.