റഷ്യൻ സൈനിക നീക്കത്തെ തടയാൻ ഇന്ത്യ സഹായിക്കണമെന്ന് യുക്രൈൻ

റഷ്യൻ സൈനിക നീക്കത്തെ തടയാൻ ഇന്ത്യ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ യുക്രൈൻ അംബാസിഡർ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാം എന്ന നിലപടാണ് ഇന്ത്യയ്ക്ക് ഉള്ളത്. സുരക്ഷിത ഇടങ്ങളിൽ തുടരാൻ ഇന്ത്യക്കാരോട് നിർദേശിച്ച് യുക്രൈനിലെ നയതന്ത്ര കാര്യാലയം. യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തികൾ മാത്രം കേന്ദ്രികരിച്ച് നീങ്ങണം. പുതിയ നിർദേശം ലഭിക്കുന്നവരെ സ്വതന്ത്രമായി തീരുമാനമെടുത്ത് യാത്ര ചെയ്യരുത്. കിവ്‌ നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് നിന്ന് തത്കാലം പലായനം ചെയ്യരുതെന്നും നിർദേശം നൽകി. യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി നൽകിയതായി യുക്രൈൻ അറിയിച്ചു. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിട്ടതായാണ് അനൗദ്യോഗിക വിവരം. റഷ്യൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രൈൻ അറിയിച്ചു. പട്ടാളനിയമം രാജ്യത്ത് യുക്രൈൻ നടപ്പിലാക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ കീവ് യുക്രൈൻ പട്ടാളത്തിന്റെ കീഴിലായി.