മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ താലൂക്കുതല പരാതി പരിഹാര അദാലത്ത് ഡിസംബര്‍ ഏഴിന് ഓണ്‍ലൈനായി നടത്തും. അദാലത്തിലേക്കുള്ള പരാതികള്‍ 24വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും kannurtalukppa@gmail.com ലും സ്വീകരിക്കും.
റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം എന്നിവ ഒഴികെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകന്റെ പേരും വിലാസവും, വില്ലേജിന്റെ പേരും, ഫോണ്‍ നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. കണ്ണൂര്‍ താലൂക്ക് പരിധിയിലുള്ളവരില്‍ നിന്ന് മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക. പരാതികള്‍ അദാലത്ത് ദിവസം നിശ്ചയിക്കപ്പെട്ട സമയത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കളക്ടര്‍ കേള്‍ക്കുന്നതും ഓണ്‍ലൈനായിതന്നെ പരിഹാരം നിര്ദേശിക്കുന്നതുമായിരിക്കും.