കുമ്പള പ്രതിഷേധം: ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിൻ്റെ തുടർച്ച; രമേശ് ചെന്നിത്തല

ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടര്‍ച്ചയാണ് കാസര്‍ഗോട് കുമ്പള പഞ്ചായത്തിലേതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ ഭരണത്തിന് വേണ്ടി വര്‍ഗീയ ശക്തികളോട് സന്ധി ചെയ്യാന്‍ മടിയില്ലാത്ത നിലയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മും അധഃപതിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാനും യുഡിഎഫും പൊതുസമൂഹത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും മുമ്പില്‍ 69 നിയോജക മണ്ഡലങ്ങളിലെ എല്‍ഡിഎഫ്-ബിജെപി വോട്ട് കച്ചവടത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍, കുമ്പള പഞ്ചായത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കന്മാര്‍ നേരിട്ട് ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കി എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണ് കുമ്പള സംഭവമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.