മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു , വരൻ എംഎൽഎ

ബാലുശേരി എംഎൽഎ കെ.എം സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ അറിയിച്ചു. സമ്മേളനങ്ങളുടെ തിരക്ക് കഴിഞ്ഞാലുടൻ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. സച്ചിന്‍ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സാമാജികരില്‍ ഒരാളും. വിവാഹവാര്‍ത്ത സച്ചിന്‍ദേവ് സ്ഥിരീകരിച്ചു. തീയതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.