തോട്ടട ബോംബേറ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ബോംബെറിഞ്ഞ മിഥുന്‍നായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് എസിപി

തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; കസ്റ്റഡിയിലുള്ള അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബോംബെറിഞ്ഞവരുടെ കൂട്ടത്തില്‍ അക്ഷയുമുണ്ടെന്ന് കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ബോംബുണ്ടാക്കിയ ആള്‍ ഉള്‍പെടെ നാല് പേരാണ് പിടിയിലായത്.  റിജുല്‍ സി കെ, സനീഷ്, അക്ഷയ് പി, ജിജില്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. മറ്റ് 3 പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ബോംബെറിഞ്ഞ മിഥുന്‍നായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് എസിപി പറഞ്ഞു.