വാളയാർ കേസ് ;അഭിഭാഷക സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടു .വാളയാർ പീഡനക്കേസിൽ തുടരന്വേഷണം വേണമെന്ന മാതാപിതാക്കളുടെ അപ്പീലിൻമേൽ ഈ മാസം ഒൻപതിന് ഹൈക്കോടതിയിൽ വധം തുടരാനിരിക്കെയാണ് അഭിഭാഷക സംഘം മാതാപിതാക്കളെ സന്ദർശിച്ചത് .ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിലും നിലവിലുള്ള തെളിവുകൾ പോലും കോടതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് സംഘം വിലയിരുത്തി. തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്പെഷ്യൽ ഗവ .പ്ലീഡർ നിക്കോളാസ് ജോസഫ് പറഞ്ഞു .