നിയമ പോരാട്ടത്തിലേക്ക് ഡൊണാള്‍ഡ് ട്രംപ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന വാദവുമായി നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ .സമീപിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.
ആര് വിജയിക്കുമെന്ന് പ്രഖ്യാപിക്കാന്‍ കഴിയാത്ത തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ആഘോഷങ്ങൾക്ക് തയ്യാറെടുക്കാൻ പാർട്ടി അംഗങ്ങളോട് ട്രംപ് അഹാധ്വാനാം ചെയ്തു കഴിഞ്ഞു. നിലവില്‍ ഫല പ്രഖ്യാപനം നടന്ന ഇലക്ട്രല്‍ വോട്ടുകളില്‍ 212 എണ്ണം ട്രംപിനും 236 വോട്ടുകള്‍ ജോ ബൈഡനുമാണ് ലഭിച്ചിരിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാള്‍ ജയിക്കും എന്നിരിക്കേ ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ ട്രംപ് പിടിക്കുന്നത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.