ലഹരി ഇടപാട് കേസിൽ ബിനീഷിന്റെ വീട് ഉൾപ്പെടെ 6 കേന്ദ്രങ്ങളിൽ ഇ ഡി റെയ്‌ഡ് നടത്തി. കേസിൽ
ബിനീഷിന്റെ ബിസിനസ് പങ്കാളിയായ അനസിന്‍റെ ധർമടം മീത്തലെ പീടികയിലെ വീട്ടിലാണ് രാവിലെ ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. വീടിനകത്തും പരിസരങ്ങളിലും പരിശോധന നടത്തി. വീടിനു സമീത്തുനിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ രേഖകൾ കണ്ടെത്തി. രേഖകള്‍ ഭാഗീകമായ കത്തിച്ച നിലയിലായിരുന്നു. അനസ് സ്ഥലത്തില്ലാത്തതിനൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇ ഡി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അഭിഭാഷകൻ മടങ്ങുകയായിരുന്നു. ബാംഗ്ലുരുവിൽ നിന്നും എത്തിയ ആറംഗ സംഘം ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയാണ് ധർമ്മടത്ത് പരിശോധനക്കെത്തിയത്. ബി. ക്കെ 55 എന്ന ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള റെഡിമെയ്ഡ് സ്ഥാപനത്തില്‍ പാർട്ണറായിരുന്നു അനസ് വലിയ പറമ്പത്ത് ഇത് കൂടാതെ ബിനീഷിന്‍റ തിരുവനന്തപുരത്തെ വീട് ഉള്‍പ്പെടെ 6 കേന്ദ്രങ്ങളില്‍ ഇന്ന് ഇ. ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.