കണ്ണൂര്‍ ബി കാറ്റഗറിയില്‍; നാളെ മുതല്‍ പൊതുപരിപാടികള്‍ക്ക് വിലക്ക്

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ എ കാറ്റഗറിയിലായിരുന്ന കണ്ണൂരിനെ ബി കാറ്റഗറിയിലേക്ക് മാറ്റിയത്. സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. വെള്ളിയാഴ്ച മുതല്‍ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.