കോവിഡ് വ്യാപനം രൂക്ഷം; 4 ജില്ലകള്‍കൂടി സി കാറ്റഗറിയില്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം ,പത്തനംതിട്ട , ഇടുക്കി , കോട്ടയം തുടങ്ങിയ ജില്ലകളാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ല മാത്രമായിരുന്നു ഇതുവരെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രോഗ വ്യാപനം കൂടതലായ സാഹചര്യത്തിലാണ് കൂടുതല്‍ ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചത്.

ഇവിടെ പൊതു പരിപാടികള്‍ നടത്താന്‍ പാടില്ല. തിയറ്റര്‍, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങളില്‍ ഓണ്‍ലൈന്‍ ആയി മാത്രം ആരാധന നടത്താനാണ് അനുമതി. ഇന്ന് നടന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.