നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കപകടത്തിൽ പരുക്കേറ്റ അസി.സബ്ബ് ഇൻസ്‌പെക്ടർ മരിച്ചു.ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ അസി.പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ഇരിക്കൂർ ബ്ലാത്തൂരിലെ ചങ്ങാകുളം ഹൗസിൽ കെ വി കുഞ്ഞിനാരായണൻ ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6 മണിയോടെ ബ്ലാത്തൂരിനടുത്ത് മണ്ണേരിയിലാണ് അപകടം.വീട്ടിൽ നിന്ന് ഇരിക്കൂറിലേക്ക് വരുന്നതിനിടെ കുഞ്ഞി നാരായണൻ സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.