അരുണാചലിൽ വീണ്ടും ചൈനീസ് പ്രകോപനം

അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി തട്ടികൊണ്ടു പോയി. മീരം ആരോൺ, ജോണി യായിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.

ഇന്ത്യ-ചൈന അതിർത്തിയിൽ കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നതിനിടെയാണ് ചൈനീസ് പട്ടാളം തട്ടിക്കൊണ്ട് പോയെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സൈന്യത്തെ ഇത് അറിയിക്കുകയും ഇവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തെന്ന് അപ്പർ സിയാങ് ഡെപ്യൂട്ടി കമ്മീഷണർ ശാശ്വത് സൗരഭ് അറിയിച്ചു