കൊവിഡ് നഷ്ടപരിഹാരം; സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം

കൊവിഡ് നഷ്ടപരിഹാരത്തിൽ സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം. അപേക്ഷിച്ചവരിൽ 23,652 പേർക്ക് നഷ്ടപരിഹാരം നൽകിയെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ വ്യക്തമാക്കി. 27,274 അപേക്ഷകൾ ലഭിച്ചിരുന്നു. 80 ശതമാനം പേർക്ക് നഷ്ടപരിഹാരം നൽകിയെന്ന് കേരളം സുപ്രിംകോടതിയെ അറിയിച്ചു. ഇതിനിടെ രാജ്യത്തെ കൊവിഡ് മരണക്കണക്ക് സംസ്ഥാനങ്ങൾ പുറത്ത് വിട്ടതിനേക്കാൾ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോർട്ട്. സർക്കാരുകൾ സുപ്രിം കോടതിയിൽ നൽകിയ കണക്കുകളാണ് ഈ സൂചന നൽകുന്നത്. കൊവിഡിന് ഇരയായി മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രിംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖയും സമര്‍പ്പിച്ചിട്ടുണ്ട്.