സംസ്ഥാനത്തെ കൊവിഡ് വ്യാപനം, മന്ത്രിസഭാ യോഗം ചർച്ച ഇന്ന്

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊവിഡ് ക്ലസ്റ്ററുകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും.കൂടുതൽ നിയന്ത്രണങ്ങൾ ‌ഏർപ്പെടുത്തുന്നതിൽ നാളത്തെ അവലോകന യോഗത്തിൽ തീരുമാനിക്കും. നാളെ വൈകീട്ട് അഞ്ചിന് ചേരുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.

രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത്, സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കുക, പൊതുസ്ഥലങ്ങളിൽ കൂട്ടം ചേരുന്നതിന് കർശന നിയന്ത്രണം കൊണ്ടുവരുക, കോളജുകൾ അടയ്ക്കാനുള്ള സാധ്യത എന്നിവയെകുറിച്ചെല്ലാം ചർച്ച ചെയ്യും. അതേസമയം സമ്പൂർണ ലോക്ഡൗൺ ഉണ്ടായേക്കില്ല.