കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുന്നെന്ന് വി ഡി സതീശൻ

കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നത് മൂന്നാംകിട വർത്തമാനം. വൈദ്യർ ആദ്യം കണ്ണാടി നോക്കണമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കൊവിഡ് വ്യാപനം തടയാൻ ലോക് ഡൗൺ പരിഹാരമല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആശാസ്ത്രീയമായി ലോക് ഡൗൺ നടപ്പാക്കുന്നതിൽ പ്രതിപക്ഷത്തിന് യോജിപ്പില്ല. സർക്കാരിന്റെ അലംഭാവം കൊണ്ട് ഒമിക്രോണിനെ ജനങ്ങൾ നിസാരവത്കരിച്ചു.അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് സമയം കളയുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമായി ഇരുന്ന കാലത്ത് ഈ ചോദ്യം ഞങ്ങൾ ചോദിച്ചിട്ടില്ല. സംഘപരിവാർ അജണ്ടയിൽ ഭൂരിപക്ഷ വിഭാഗമാണ് തെറ്റിദ്ധരിക്കപ്പെടുന്നത് അവരെയാണ് കോൺഗ്രസ്സ് ബോധവത്കരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.