ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തിനിടെയാണ് ധീരജിന് കുത്തേറ്റത്.കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ ആരോഗ്യനില ഗുരുതരമാണ്. കെഎസ്യു, യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഫീസിനു
സമീപത്ത് വച്ചാണ് കുത്തേറ്റത്.