കണ്ണൂർ മാടായിപ്പാറ പാറക്കുളത്തിന് സമീപത്ത് കെ റെയിൽ സിൽവർ ലൈൻ സർവ്വേകല്ല് പിഴുതു മാറ്റിയ നിലയിൽ

കണ്ണൂർ മാടായിപ്പാറ പാറക്കുളത്തിന് സമീപത്ത് കെ റെയിൽ സിൽവർ ലൈൻ സർവ്വേകല്ല് പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തി. പാറക്കുളത്തിനരികിൽ കുഴിച്ചിട്ട എൽ 1993 നമ്പർ സർവേക്കല്ലാണ് സ്ഥാപിച്ച സ്ഥലത്തുനിന്ന് പിഴുത്തെടുത്ത് കുറച്ചകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മാടായിപ്പാറയിൽ തുരങ്കം നിർമിച്ച് പാത പണിയുമെന്നായിരുന്നു പ്രഖ്യാപനം. കല്ല് പിഴുതു കളഞ്ഞത് ആരെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. കല്ല് പിഴുതതുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധസമിതിയും പറയുന്നത്.