സംസ്ഥാനത്ത് രാത്രി കര്‍ഫ്യു ഇന്ന് കൂടി

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഒമിക്രോണിന്റെയും കോവിഡിന്റെയും വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. ഇനിയും നിയന്ത്രണങ്ങള്‍ തുടരണോ എന്നത് സംബന്ധിച്ച് അടുത്ത അവലോകന യോഗത്തില്‍ തീരുമാനമെടുക്കും.കര്‍ശന നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന.

കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയായായിരുന്നു രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കടകള്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം.