ബിനീഷിനെ ചോദ്യം ചെയ്യാൻ ഇ.ഡി ഓഫീസിൽ എത്തിച്ചു

ബംഗളൂരുവിലെ ലഹരിക്കടത്ത് കേസിൽ ബിനീഷിനെ ചോദ്യം ചെയ്യാൻ ഇ.ഡി ഓഫീസിൽ എത്തിച്ചു .മുഖ്യപ്രതി മുഹമ്മദ് അനൂപുമായി 5 കോടി രൂപയിലധികം സാമ്പത്തിക ഇടപാട് നടത്തിയെന്ന് ഇ. ഡി . ബിനീഷ് ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡി യുടെ മറ്റൊരു കണ്ടെത്തൽ . ഇതിന്റെ അടിസ്ഥാനത്തിൽ ബിനീഷിനെതിരെ നർക്കോട്ടിക്ക് കൺട്രോൾ ബ്യുറോയും കേസ് എടുക്കാൻ ഒരുങ്ങി.ബിനീഷിനെ കാണാൻ അഭിഭാഷകന് കോടതിയുടെ അനുമതി ലഭിച്ചു . ഇന്ന് ഉച്ചയോടെ അഭിഭാഷകൻ ഇ .ഡി ഓഫീസിൽ എത്തി ബിനീഷിനെ കാണുമെന്നാണ് ലഭിക്കുന്ന വിവരം . നേരത്തെ ഉണ്ടായിരുന്ന അഭിഭാഷകരല്ല ഈ സാഹചര്യത്തിലാണ് കോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളത്.