ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ   യുഎഇ   സന്ദർശനം നീട്ടിവച്ചു. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 738 ആയതോടെ സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്.  ദില്ലിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ ഭാഗിക ലോക്ഡൗൺ നിലവില്‍ വന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍  പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു.