ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, സംസ്ഥാനങ്ങളിൽ ജനുവരി രണ്ട് വരെ ശീതതരംഗസാധ്യതയുണ്ട്. കനത്ത മൂടൽമഞ്ഞും രൂപപ്പെടും. ഇടിമിന്നലോടെയുള്ള നേരിയ മഴയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുമെന്നാണ് പ്രവചനം.
അതേസമയം ഡൽഹിയിലെ താപനില 9.4 ഡിഗ്രിയായി കുറഞ്ഞു.ഡൽഹിയിൽ മൂടിയ കാലാവസ്ഥതുടരുമെന്നും ചാറ്റൽമഴക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.