നാൽപ്പത്തിയാറാമത് അമേരിക്കൻ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് ഇന്ന്. അമേരിക്കൻ ജനാധിപത്യത്തിന്റെ കഴിഞ്ഞ 232 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റെ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ചൊവ്വാഴ്ച്ചയാണെങ്കിലും വോട്ടെടുപ്പ് പ്രക്രിയ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളായ മിഷിഗൺ,വിൻകോൺസിൽ,പെൻസിൽവേനിയ,ഫ്‌ളോറിഡ,നോർത്ത് കരോലിന,ജോർജിയ, അരിസോണ,ഒഹായോ,അയോവ എന്നിവിടങ്ങളിലെ വോട്ടുകൾ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാകും. ഡൊണാൾഡ് ട്രംപും ജോസഫ് ബൈഡനുമാണ് ഒപ്പത്തിനൊപ്പം മത്സരിക്കുന്നത്. ഇത് വരെയുള്ള സർവേ ഫലങ്ങളിൽ ജോസഫ് ബൈഡൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത് .ഭരണത്തുടർച്ച ആഗ്രഹിക്കുന്ന ട്രംപ് ഒരിടത്തും മുന്നിലല്ലെന്നാണ് ന്യൂയോർക് ടൈംസ് സർവേ പറയുന്നത്.