കര്‍ണ്ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനബില്ല് ( Anti Conversion Bill) വിവാദമാകുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷവും വിവധ മത സംഘടനകളും രംഗത്തു വന്നു. സര്‍ക്കാരിനെതിരെ നിയമസഭയില്‍ ((Karnataka Assembly) പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. നാടകീയ രംഗങ്ങളാണ് കര്‍ണ്ണാടക നിയമസഭയില്‍ അരങ്ങേറിയത്. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കീറിയെറിഞ്ഞു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.