നാളെ അമേരിക്കൻ തിരഞ്ഞെടുപ്പ് ; ട്രംപിനെതിരെ ജോ ബൈഡൻ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം .പോൾ ഫലങ്ങൾ നൽകുന്ന സൂച അനുസരിച്ച്‌ ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ബൈഡൻ മുന്നിലാണ് .വടക്കൻ സംസ്ഥാനങ്ങളായ ഫ്ലോറിഡ,പെൻസിൽവേനിയ,വിസ്‌കോൺസിൽ ,അരിസോന തുടങ്ങിയ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡെമോക്രാറ്റിക്ക് പാർട്ടിക്കും തുല്യശക്തിയാണ് .ന്യൂയോർക്ക് ടൈംസും സിയന്ന കോളേജും നടത്തിയ സർവ്വേ ഫലങ്ങൾ അനുസരിച്ച് ജോ ബൈഡനാണ് മുന്നിൽ .സർവ്വേ ഫലങ്ങളിൽ ജോ ബൈഡൻ മുന്നിലാണെങ്കിലും ജയിക്കാൻ ആവിശ്യമായ  ഇലക്ടറൽ വോട്ടുകൾ ട്രംപിന് ലഭിക്കുമെന്നാണ് സൂചന.വോട്ടെടുപ്പ് നാളെയാണെങ്കിലും വോട്ടെടുപ്പ് പ്രക്രിയ നേരത്തെ തന്നെ ആരംഭിച്ചിരുന്നു .ഇതിനുള്ളിൽ 10 കോടിയിൽ അതികം പേർ വോട്ട് ചെയ്ത് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ജനുവരി 20 നാണ് പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ.