ലൈഫ് മിഷന് കേസിൽ എം . ശിവശങ്കറിനെയും പ്രതിചേര്‍ത്തു. വിജിലൻസ് അഞ്ചാംപ്രതിയാക്കിയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത് .സ്വർണ്ണ കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പ്രതിപ്പട്ടികയിലുണ്ട്.
ലൈഫ്മിഷന് കേസില്‍ ശിവശങ്കറിനുള്ള പങ്ക് വിജിലന്‍സ് ചോദിച്ചറിയും..യൂണിടാകിനും സെയ്ന് വെഞ്ച്വേഴ്സിനും പുറമെയാണ് ശിവശങ്കറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്.സ്വപ്നയെ വിജിലൻസ് ജയിലെത്തി ചോദ്യം ചെയ്യുകയാണ് . ആദ്യമായാണ് വിജിലന്‍സ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.