ദേശസുരക്ഷയെ ബാധിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെന്ന് ബിജെപി നേതാക്കൾ

സംയുക്ത സേനാ മേധാവി ഉൾപ്പെടെയുള്ളവരെ കമ്മ്യൂണിസ്റ്റ് പാർട്ടി അപമാനിച്ചതായി ബിജെപി. ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് ബിജെപി കേന്ദ്രമന്ത്രിമാരാണ്. രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, രാജ്യവർധൻ സിംഗ് റാഥോഡ് എന്നിവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അപകടത്തിൽ വീരമൃത്യു വരിച്ച സേനാ അംഗങ്ങളെ കുറിച്ച് സിപിഐഎം ഗ്രൂപ്പുകളിൽ മോശം പ്രചാരണം. ദേശസുരക്ഷയെ ബാധിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു