ബാങ്ക് സ്വകാര്യവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്നും നാളെയും പണിമുടക്കിലാണ്. ബാങ്ക് ജീവനക്കാരുടെ 9 പ്രധാന സംഘടനകളുടെ സംയുക്തകൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന് ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല സ്തംഭിച്ചു. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും.