സല്യൂട്ട് ജനറൽ:വിട നൽകി രാജ്യം

രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഇനി ഓർമ. ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരച്ചടങ്ങുകൾ സമ്പൂർണസൈനിക ബഹുമതികളോടെ, ദില്ലി ബ്രാർ സ്ക്വയറിൽ നടന്നു. വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.

17 ഗൺ സല്യൂട്ട് നൽകി, സമ്പൂർണ്ണ സൈനിക ബഹുമതികളോടെ മൂന്ന് സേനകളും സംയുക്തമായി ജനറൽ ബിപിൻ റാവത്തെന്ന സംയുക്ത സൈനിക മേധാവിക്ക് വീരോചിതമായ വിട നൽകി. 800 സൈനികോദ്യോഗസ്ഥർ അണിനിരന്ന വളരെ വിപുലമായ അവസാനച്ചടങ്ങുകൾക്കൊടുവിൽ 4.45-നായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’ എന്നീ മുദ്രാവാക്യങ്ങളോടെ വൻ ജനക്കൂട്ടവും ചടങ്ങിന് സാക്ഷികളായി