സേനാ മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ. സുരേന്ദ്രന്‍

ഹെലികോപ്ടര്‍ അപകടത്തില്‍  മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനെ  സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍  നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

രാജ്യം വലിയ ദുരന്തം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.