തീരദേശ മേഖലയിൽ പിന്നോക്ക വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്ക് അനുവദിച്ച തുകയാണ് കുടുംബശ്രീ അംഗങ്ങൾ അറിയാതെ വാർഡ് മെമ്പർ രാജമണി വ്യാജ ഒപ്പിട്ട് കൈപ്പറ്റിയത്.
പഞ്ചായത്തിലെ ആറാം വാർഡ് നവജ്യോതി കുടുംബശ്രീ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ രാജമണി വ്യാജ ഒപ്പിട്ട് അനധികൃതമായി കൈപ്പറ്റിയെന്നാണ് ആരോപണം
എടക്കാട് പോലീസിലും വിജിലൻസിലും നവജ്യോതി കുടുംബശ്രീ ഇത് സംബന്ധിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് എസ്.ഡി.പി.ഐയും യു.ഡി.എഫും രാജമണിയുടെ രാജി ആവശ്യപ്പെട്ട് മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ കടവ് ബ്രാഞ്ചിലെ അംഗമായ കെ.പി. രാജമണിയെ സി.പി.എം പാർട്ടിയിൽ നിന്ന് ഇന്നലെ രാത്രി പുറത്താക്കിയിരുന്നു
പാർട്ടിയുടെ യശസ്സിന് കളങ്കം വരുത്തും വിധം പ്രവർത്തിച്ചതിനാണ് രാജാമണിയെ പുറത്താക്കിയത്.