ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു. ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ നടക്കും. ട്വന്റി 20 മല്‍സരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡിന്റെ ‘ഒമിക്രോൺ’ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.