പോളി വിദ്യാർഥി അശ്വന്തിന്റെ മരണം : ദുരൂഹത ഉണ്ടെന്ന് പിതാവ്.

കണ്ണൂർ തോട്ടട പോളി വിദ്യാർഥി അശ്വന്തിന്റെ മരണം ദുരൂഹത ഉണ്ടെന്ന് പിതാവ് ടി ശശി.എടക്കാട് പൊലിസിൽ പരാതി നൽകി.സാധാരണ താമസിക്കുന്ന മുറിയിൽ അല്ല മരിച്ചതായി കണ്ടത്.

ബന്ധുക്കൾ എത്തും മുൻപ് മൃതദേഹം മാറ്റി.മരിക്കുന്നതിന് തലേ ദിവസം അർധ രാത്രി വരെ പോളിയിൽ പരിപാടി ഉണ്ടായിരുന്നു. അതിൽ ഒരു കുട്ടിക്ക് തലയ്ക്ക് മുറിവേറ്റിരുന്നു.അശ്വന്ത് ആത്മഹത്യചെയ്യാൻ കാരണങ്ങൾ ഇല്ലെന്നും പരാതിയിൽ പറയുന്നു. ഇന്നലെ രാവിലെ അശ്വന്ത് ക്ലാസിൽ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്