ചാലോട് നിന്നും മയ്യില്‍ വഴി കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ശ്രീജ ബസ്സാണിത്.ചാലോട് പെട്രോള്‍ പമ്പില്‍ ഓട്ടമില്ലാതെ കഴിഞ്ഞ 8 മാസമായി വെറുതെ കിടക്കുകയാണ്.ഒരുപാട് പേരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ശ്രീജ ബസ്.കവിഞ്ഞ 40 വര്‍ഷത്തിലേറെയായി പേരിലും റൂട്ടിലും ഒരു മാറ്റവുമില്ലാതെ ശ്രീജ ബസ് ഒരുപാട് പേരുടെ പ്രതീക്ഷയായിരുന്നു.വിഷു, ഓണം, പെരുന്നാള്‍ അങ്ങനെ അവധി ദിനങ്ങളിലൊക്കെയും ആളുണ്ടായാലും ഇല്ലെങ്കിലും കൃത്യമായ നേരത്ത് ശ്രീജ സ്റ്റോപിലെത്തുമായിരുന്നു.അതിനാല്‍ തന്നെ ഈ ബസ് പലരുടെയും പ്രതീക്ഷ കൂടിയായിരുന്നു.
കോവിഡിന്റെ പ്രതിസന്ധിയില്‍ ആളില്ലാതെ നഷ്ടത്തിലേക്കുള്ള യാത്രയായതിനാല്‍ ഇപ്പോല്‍ ഓട്ടവും നിലച്ചു. താത്കാലികമെങ്കിലും ഉപജീവനത്തിനായി മറ്റു പലവഴികളും തേടുകയാണ് ജീവനക്കാര്‍.മോഹനേട്ടന്‍ അങ്ങനെ 23 വര്‍ഷത്തെ തന്‍രെ കലീനര്‍ ജോലിയില്‍ നിന്ന് മാറി ലോട്ടറി വില്‍ക്കാന്‍ തുടങ്ങി.ഡ്രൈവറും കണ്ടക്ടറും വെറുതെയിരിപ്പാണ്.തങ്ങളുടെ ബസ് എത്രയും പെട്ടെന്ന് നിരത്തിലിറങ്ങുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇവരിപ്പോഴും.