എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു

എം.പിമാരുടെ സസ്പെന്‍ഷന്‍ ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം പാർലമെന്റിൽ. എം പി മാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.സസ്പെൻഷൻ പിൻവലിക്കില്ലെന്നും സഭയിൽ മോശമായി പെരുമാറിയവർ ഇപ്പോൾ പഠിപ്പിക്കാൻ വരേണ്ടെന്നും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണി വരെ നിർത്തിവച്ചു.