നാവിക സേനാ മേധാവിയാകുന്ന ആദ്യ മലയാളി; ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

നാവിക സേന മേധാവിയായി  മലയാളിയായ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. നാവിക സേനാ തലപ്പത്തെത്തുന്ന ആദ്യ മലയാളിയാണ്. അഭിമാന നിമിഷമാണെന്ന് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പ്രതികരിച്ചു.വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് (എഫ്ഒസി-ഇന്‍-സി) ആയിരിക്കവെയാണ് അദ്ദേഹം നേവല്‍ സ്റ്റാഫിന്റെ (സിഎന്‍എസ്) തലവനായി നിയമിക്കപ്പെടുന്നത്. 2024 ഏപ്രില്‍ വരെ കാലാവധിയുണ്ട്

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 1983ല്‍ ആണ് അദ്ദേഹം നാവികസേനയുടെ ഭാഗമാകുന്നത്. ഐഎന്‍എസ് വിരാട്, കോറ ഉള്‍പ്പെടെ അഞ്ച് കപ്പലുകളുടെ തലവനായിരുന്നു. നിലവില്‍ മുംബൈ ആസ്ഥാനമായ പശ്ചിമ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹം ചുതലയേറ്റെടുത്തത്.