കേന്ദ്ര സർക്കാർ ചര്‍ച്ചകളെ ഭയക്കുന്നു; രാഹുല്‍ ഗാന്ധി

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി. ലഖിംപുർ ഖേരി, എംഎസ്പി വിഷയങ്ങളിൽ ചർച്ച വേണമായിരുന്നു. ചർച്ചകൾ ഇല്ലെങ്കിൽ എന്തിനാണ് പാർലമെന്റ് എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

അതേസമയം കർഷക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ചയില്ലാതെ ഇരു സഭകളിലും പാസാക്കി. ബിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷന്മാർ തള്ളി. ബില്ലിനെ കുറിച്ച് പ്രാധാനമന്ത്രി ജനങ്ങളോട് വിവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.