ഒമിക്രോണ്‍; നിയന്ത്രണം കടുപ്പിച്ച് കർണാട

 

ഒമിക്രോണ്‍ വകഭേദം കണക്കിലെടുത്ത് കര്‍ണാടകയിൽ നിയന്ത്രണം കടുപ്പിച്ചു. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി. പത്ത് ദിവസത്തെ ഇടവേളയില്‍ കുറഞ്ഞത് മൂന്ന് കൊവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്തുവിടു. മുന്‍കരുതല്‍ നടപടിയായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഈ മാസം ഒന്നുമുതല്‍ എത്തിയ മുഴുവന്‍ പേരെയും കണ്ടെത്തി വീണ്ടും പരിശോധന തുടങ്ങി. നവംബര്‍ ഒന്ന് മുതല്‍ 95 ആഫ്രിക്കന്‍ സ്വദേശികളാണ് ബെംഗളൂരുവിലെത്തിയത്. ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയെങ്കിലും ഒമിക്രോണ്‍ അല്ലെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.