മോഡലുകളുടെ അപകടമരണം: ഹാർഡ് ഡിസ്കിനായുള്ള തെരച്ചിൽ അവസാനിപ്പിച്ച് പൊലീസ്

മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് കൊച്ചി കായലിൽ പൊലീസ് നടത്തി വന്ന തെരച്ചിൽ അവസാനിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണെന്നും. ശക്തമായ തെളിവുകൾ സ്വീകരിച്ച് അന്വേഷണം വേഗത്തിൽ തീ‍ർക്കുമെന്നും സി.എച്ച്.നാഗരാജു അറിയിച്ചു.അതേസമയം കേസിൽ ഒളിവിലായിരുന്ന സൈജു തങ്കച്ചൻ അന്വേഷണസംഘത്തിന് മുമ്പാകെ ഇന്ന് ഹാജരായി. കളമശ്ശേരി മെട്രോ പോലീസ് സ്റ്റേഷനിൽ അഭിഭാഷകർഷകർക്കൊപ്പം സൈജു ചോദ്യം ചെയ്യല്ലിന് ഹാജരായത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. മോഡലുകളുടെ കാറിനെ പിന്തുടർന്ന ഒഡി കാർ സൈജുവാണ് ഓടിച്ചിരുന്നത്.