അട്ടപ്പാടിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിച്ചിരുന്നു.
ന്യുമോണിയയെ തുടർന്നാണ് ഇന്ന് ആൺ കുഞ്ഞ്മരിച്ചത് എന്നാണ് പറയുന്നത്. അതേസമയം തുടരെയുള്ള ശിശുമരണങ്ങളിൽ വിശദമായ റിപ്പോർട്ട് വേണ്ടിവരും. നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.