ലോറിയിലെ പടക്കം പൊട്ടിത്തെറിച്ച്‌ ലോറിക്ക് തീ പിടിച്ചു

 

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനങ്ങൾ കയറ്റിവരികയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിക്കാണ് തീപിടിച്ചത്.ഇന്ന് പുലർച്ചെ 2.30ഓടെ കണ്ണോത്തുംചാൽ വളവിൽ വെച്ചാണ് അപകടമുണ്ടായത്. ആളപായമില്ല. ലോറിയിലെ സാധനങ്ങളെല്ലാം കത്തി നശിച്ചു. ഓടികൊണ്ടിരുന്ന ലോറിയുടെ മുൻഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ലോറിയിലുണ്ടായ ചൈനീസ് പടക്കങ്ങൾ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് ലോറി ഡ്രൈവർ മലപ്പുറം സ്വദേശി കരീം പറഞ്ഞു. അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീയണച്ചത്. അപകട സ്ഥലത്തിന് അടുത്ത് തന്നെ ഒരു ട്രാൻസ്ഫോമറുണ്ടായിരുന്നു. തൊട്ടടുത്തുള്ള കടകളിലേക്കും തീ പടര്‍ന്നില്ല. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപെട്ടു.