ഭക്ഷ്യവിഷബാധയേറ്റ് കുട്ടിമരിച്ച സംഭവം ; വെള്ളത്തിൽ കോളറ ബാക്റ്റീരിയ സാന്നിധ്യം

 

കോഴിക്കോട് നരിക്കുനിയിലെ വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മൂന്ന് കിണറുകളിലെ വെള്ളത്തിൽ വിബ്രിയോ കോളറ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. വധുവിന്റെയും വരന്റെയും വീട്ടിലെയും കാറ്ററിംഗ് സ്ഥാപനത്തിലെയും വെള്ളത്തിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്.

ഒരാഴ്ച മുൻപാണ് നരിക്കുനി പന്നിക്കോട്ടൂരിൽ ഭക്ഷ്യ വിഷബാധയേറ്റ്‌ രണ്ടര വയസുള്ള യമീൻ മരിച്ചത്. ഭക്ഷണം കഴിച്ച 11 കുട്ടികൾക്കാണ് വിഷബാധയേറ്റത്. കാക്കൂർ കുട്ടമ്പൂരിലെ ഭക്ഷണ വിതര കേന്ദ്രത്തിൽ നിന്നാണ് വിവാഹത്തിനായുള്ള ഭക്ഷണം എത്തിച്ചത്.ഭക്ഷ്യ സുരക്ഷാ വിഭാഗം അന്ന് തന്നെ കട അടപ്പിച്ചിരുന്നു. എന്നാൽ മരിച്ച കുട്ടിക്കും ആശുപത്രിയിലെ കുട്ടികൾക്കും കോളറ ലക്ഷണമില്ല.